കാമുകി ഉപേക്ഷിക്കുമോ എന്ന ഭയം; നടിയാവാന്‍ അവസരം കിട്ടിയ സിനിമയുടെ തിരക്കഥകൃത്തിനെ തട്ടികൊണ്ട് പോയി കാമുകനും സംഘവും

പത്തനാപുരം: കാമുകിയുടെ സിനിമയുടെ തിരക്കഥകൃത്തിനെ തട്ടികൊണ്ടുപോയ കാമുകനും സംഘവും പോലീസ് പിടിയില്‍. സംഭവത്തില്‍ യുവാവും മറ്റു മൂന്ന് പേരുമാണ് പോലീസ് പിടിയിലായത്. കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സൈബര്‍ സെലിന്റെ സഹായത്തോടെ മൊബൈല്‍ ലോക്കേഷന്‍ നോക്കിയാണ് പ്രതികളെ പിടികൂടിയത്. പിടിക്കപ്പെട്ട നാല് പേരും റിമാന്റിലാണ്. തട്ടിക്കൊണ്ടുപോയ തിരക്കഥകൃത്തിനെ മോചിപ്പിച്ചു.

സിനിമയെ വെല്ലുന്ന സംഭവത്തില്‍ പോലീസ് പറയുന്നത് ഇതാണ്, പത്തനാപുരം സ്വദേശിയായ തിരക്കഥകൃത്ത് താന്റെ സിനിമയിലേക്ക് നായികാ വേഷം വാഗ്ദാനം ചെയ്തു. ഇതിന് പിന്നാലെ തിരക്കഥകൃത്ത് യുവതിയെ പലപ്പോഴും വിളിക്കാന്‍ തുടങ്ങി. ഇത് ഒരു ശല്യമായി തോന്നിയ യുവതി തന്റെ കാമുകനോട് വിവരം പറഞ്ഞു.

ഇതോടെ കാമുകന്‍ തിരക്കഥകൃത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. മത്രമല്ല യുവതി സിനിമയില്‍ കയറിയാല്‍ പിന്നെ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയവും കാമുകനില്‍ ഉണ്ടായി.

തുടര്‍ന്ന് തിരക്കഥകൃത്ത് വ്യാജനാണോ എന്ന് സംശയിച്ച് അയാളെ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാന്‍ യുവാവും സംഘവും പദ്ധതിയിട്ടു.

തുടര്‍ന്ന് കാമുകനും സംഘവും ശനിയാഴ്ച തിരക്കഥകൃത്തിന്റെ വീട്ടിലെത്തിയെങ്കിലും അവിടെ അയാള്‍ ഉണ്ടായിരുന്നില്ല. പിന്നീട് വഴിയില്‍ വെച്ചാണ് ഇയാളെ സംഘം ബലമായി പിടികൂടിയത്. സംഭവത്തില്‍ പരാതിലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും സംഘത്തെ അറസ്റ്റ് ചെയുകയുമായിരുന്നു.

Exit mobile version