പത്തനാപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിഎസ് ജിതിന്‍ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിഎസ് ജിതിന്‍ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജിതിന്‍ ദേവ് പ്രചാരണം അവസാനിപ്പിച്ച് സ്വയം നിരീക്ഷണത്തിലേക്ക് മാറി.

പത്തനാപുരം ഇടത് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചിരുന്നു ഗണേഷ് കുമാറിന്.

രോഗം ഗുരുതരമായതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പി.പി.ഇ കിറ്റ് ധരിച്ചായിരുന്നു ഗണേഷ് കുമാര്‍ പത്രിക സമര്‍പ്പിച്ചത്.

Exit mobile version