ഗവര്‍ണറും മുഖ്യമന്ത്രിയും ഇന്ന് തൃശ്ശൂരില്‍; പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ

തൃശ്ശൂര്‍: പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം നടക്കുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് തൃശ്ശൂരില്‍. വൈഗ കാര്‍ഷിക മേള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. പോലീസ് അക്കാദമിയും ദേശീയ ഫൊറന്‍സിക് ശില്‍പശാലയും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും.

വൈഗ കാര്‍ഷിക മേള വൈകീട്ട് മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്ന പരിപാടികളില്ല. എംഎ യൂസഫലിയുടെ ഹയ്യാത്ത് ഹോട്ടലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇരുവരുടേയും സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയല്‍ സുരക്ഷ കര്‍ശനമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ നിയമത്തെ അനുകൂലിച്ചും നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിര്‍ത്തും ഗവര്‍ണര്‍ പ്രതികരിച്ച് രംഗത്ത് വന്നതിനാല്‍ പ്രതിഷേധം നടക്കാന്‍ സാധ്യതയേറെയാണ്. ഇത് കണക്കിലെടുത്ത് കനത്തസുരക്ഷയാണ് ഒരുക്കിയത്.

Exit mobile version