മദ്യപാന പ്രോത്സാഹനം; ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാര്‍ കീഴടങ്ങി

തിരുവനന്തപുരം: ഫേയ്‌സ്ബുക്ക് ഗ്രൂപ്പ് ജിഎന്‍പിസി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന്‍ അജിത് കുമാര്‍ കീഴടങ്ങി.
മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണത്താല്‍ എക്‌സൈസ് വകുപ്പ് കേസെടുത്തതിനെ തുടര്‍ന്നാണ് അജിത് കുമാര്‍ കീഴടങ്ങിയത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അജിത് കുമാറിനെതിരെയും ഭാര്യക്കെതിരെയും കേസെടുത്തതിന് പിന്നാലെ ഇയാളും ഭാര്യയും ഒളിവില്‍ പോയിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അജിത്തിന്റെ വീട്ടില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ മദ്യപാന പാര്‍ട്ടികളുടെ ടിക്കറ്റുകളും എയര്‍ ഗണ്ണുകളു മറ്റും കണ്ടെത്തിയിരുന്നു. കേസില്‍ അജിത്കുമാറിന്റെ ഭാര്യ വിനീതയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Exit mobile version