മരട് ഫ്‌ളാറ്റ് പൊളിക്കല്‍; സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

മരടില്‍ നിരാഹാര സമരം തുടരുന്ന പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് വൈകിട്ട് അഞ്ചുമണിക്കാണ് തദ്ദേശ വകുപ്പ് മന്ത്രി എസി മൊയ്ദീനുമായുള്ള ചര്‍ച്ച നടക്കുക. മരട് നഗരസഭാ ജന പ്രധിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പരിസരവാസികള്‍ അനിശ്ചിത കാല നിരാഹാരസമരം തുടരുകയാണ്. ആല്‍ഫാ സെരിന്‍ ഫ്‌ലാറ്റിനു ചുറ്റും താമസിക്കുന്നവരാണ് പുതുവര്‍ഷദിനം മുതല്‍ ഉപവാസം ഇരിക്കുന്നത്. അതേസമയം പ്രതിഷേധങ്ങള്‍ക്കിടയിലും ഫ്‌ളാറ്റ് പൊളിക്കുന്ന നടപടിയുമായി മുന്നോട്ട് പോവുകയാണ് ജില്ലാ ഭരണക്കൂടം. ജനുവരി 11, 12 തീയതികളിലായാണ് മരടില്‍ ഒരു ഇരട്ട ഫ്‌ലാറ്റ് സമുച്ചയമടക്കം അഞ്ച് ഫ്‌ലാറ്റ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചത്.

ഫ്‌ലാറ്റ് പൊളിക്കുന്നതിന് സ്‌ഫോടനം നടത്താന്‍ പൊളിക്കല്‍ കമ്പനിക്ക് പെസോയുടെ അന്തിമ അനുമതി ലഭിച്ചു. വിജയ് സ്റ്റീല്‍സിന് ജനുവരി 11നു തന്നെ ഫ്‌ലാറ്റില്‍ സ്‌ഫോടനം നടത്താം. ഇരുപത്തി അഞ്ചോളം സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അനുമതി കൊടുത്തത്. സ്‌ഫോടക വസ്തുക്കള്‍ നാളെ ഫ്‌ലാറ്റിലെത്തിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റും അനുമതി കൊടുത്തു. എന്നാല്‍ മറ്റ് മൂന്ന് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

Exit mobile version