മകന്റെ വിവാഹത്തിനൊപ്പം നിര്‍ധനരായ അഞ്ച് യുവതികള്‍ക്ക് മാംഗല്യവും 300 പേര്‍ക്ക് ഡയാലിസ് സൗകര്യവും: നന്മമരമായി പ്രവാസി വ്യവസായി

തൃശ്ശൂര്‍: മകന്റെ വിവാഹത്തിനൊപ്പം നിര്‍ധനരായ യുവതികള്‍ക്കും മംഗല്യഭാഗ്യമൊരുക്കി പ്രവാസി മലയാളി വ്യവസായി. യുഎഇയിലെ സില്‍വര്‍ ഹോം റിയല്‍ എസ്റ്റേറ്റ് ഉടമ തൃശ്ശൂര്‍ സ്വദേശി വിടി സലീമാണ് ആ വലിയ നന്മയ്ക്ക് പിന്നില്‍.

മകന്റെ കല്യാണം നടക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ചില ജീവകാരുണ്യ പ്രക്രിയകള്‍ നടത്തണമെന്ന ആഗ്രഹം സലീം യാഥാര്‍ഥ്യമാക്കുകയായിരുന്നു. അഞ്ച് യുവതികളുടെ വിവാഹവും ഒപ്പം 300 പേര്‍ക്ക് ഡയാലിസ് സൗകര്യവും ഒരുക്കുക കൂടി ചെയ്തു.

സലീമിന്റെ മകന്‍ ഡോക്ടര്‍ അസ്ലം സലീമും ഫര്‍ഹീന്‍ ഫാരിയയും തമ്മിലുള്ള വിവാഹമായിരുന്നു. തൃശ്ശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ചായിരുന്നു വിവാഹം.

വിവാഹത്തില്‍ ഷാര്‍ജ റൂളേഴ്സ് കോര്‍ട്ട് ചെയര്‍മാന്‍ ഷെയ്ഖ് സാലം ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ കാസിമി, വ്യവസായികളായ എംഎ യൂസഫലി, ആസാദ് മൂപ്പന്‍ തുടങ്ങി കേരളത്തിലെ പ്രമുഖ വ്യവസായികളും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, മുനവറി ശിഹാബ് തങ്ങള്‍ സിനിമാതാരങ്ങളായ മമ്മൂട്ടി, ദിലീപ്, റോമ തുടങ്ങിയവരും നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കടകം പള്ളി സുരേന്ദ്രന്‍, ഇപി ജയരാജന്‍, എകെ ബാലന്‍, പികെ കുഞ്ഞാലിക്കുട്ടി, കുമ്മനം രാജശേഖരന്‍ തുടങ്ങി രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version