‘ രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണ്’ ;പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് ഒ രാജഗോപാല്‍

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് ബിജെപി അംഗം ഒ രാജഗോപാല്‍ രംഗത്ത്.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് ബിജെപി അംഗം ഒ രാജഗോപാല്‍ രംഗത്ത്. രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണെന്നും, താല്‍കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാകരുത് രാഷ്ട്ര സംബന്ധമായ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാനെന്ന് ഒ രാജഗോപാല്‍ പറഞ്ഞു .

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെയാണെന്നാണ് എല്ലാവരും പറയുന്നത്. മുസ്ലീമായ അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപി ആണെന്ന് ഓര്‍ക്കണമെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. രാജ്യത്ത് പലരും വരും. അവര്‍ക്കെല്ലാം പൗരത്വം നല്‍കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ഇന്ന് വീരവാദം പറയുന്നവരാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചതെന്ന് രാജഗോപാല്‍ പറഞ്ഞതോടെ സഭയില്‍ മറ്റ് അംഗങ്ങള്‍ ബഹളം വച്ചു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നടപടികള്‍ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version