സംസ്ഥാനത്ത് ഇന്ധന വില കുതിയ്ക്കുന്നു; രണ്ടാഴ്ചക്കുളളില്‍ ഡീസല്‍ ലിറ്ററിന് കൂടിയത് രണ്ടു രൂപ; പെട്രോള്‍ വില 79ലേക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില കുതിയ്ക്കുന്നു. പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 19 പൈസയും വര്‍ധിച്ചു. രണ്ടാഴ്ചക്കുളളില്‍ ഡീസല്‍ ലിറ്ററിന് രണ്ടു രൂപയാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് മൂന്നുദിവസം കൊണ്ട് 41 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് ആറുദിവസം കൊണ്ട് 84 പൈസയും വര്‍ധിച്ചു. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 60 പൈസയായി. ഡീസലിന്റെ ഇന്നത്തെ വില 73 രൂപ 10 പൈസയായി.

കൊച്ചിയില്‍ ഡീസല്‍ വില 71 രൂപ 72 പൈസയാണ്. പെട്രോള്‍ വില 77 രൂപ 22 പൈസയും. കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 72 രൂപ 05 പൈസ, 77 രൂപ 56 പൈസ എന്നിങ്ങനെയാണ്.

Exit mobile version