ദുരിത ജീവിതത്തിന് അല്‍പ്പം ആശ്വാസം, ഒരു കോടി അടിച്ചത് പത്മിനി വിറ്റ ലോട്ടറിക്ക്

പത്തനംതിട്ട: ഒന്നാംസമ്മാനം താന്‍ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതോടെ ദുരിതജീവിതത്തിന് അല്‍പ്പം ആശ്വാസം ലഭിക്കുമല്ലോയെന്ന സന്തോഷത്തിലാണ് അമ്പതുകാരി പത്മിനി. സംസ്ഥാന സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി 47ാം നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനാര്‍ഹമായ എഫ്എ 596424 നമ്പര്‍ ടിക്കറ്റ് വിറ്റത് മണ്ണാറമല പ്രതീക്ഷാ ഭവനില്‍ പത്മിനിയാണ്.

ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹന്‍ ഇപ്പോഴും കാണാമറയത്താണ്. എന്നിരുന്നാലും താന്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം കിട്ടിയതിന്റെ ആഹ്ലാദത്തിലാണു പത്മിനി. സെന്റ് പീറ്റേഴ്‌സ് ജംക്ഷനു സമീപത്തെ പെട്രോള്‍ പമ്പിനു മുന്‍പിലാണ് സ്ഥിരമായി പത്മിനി ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നത്.

also read: പാലക്കാട് അജ്ഞാത സംഘത്തിന്റെ ആക്രമണം; സഹോദരന്മാരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു

ഒട്ടേറെ പ്രാരബ്ധങ്ങള്‍ക്ക് നടുവിലായാണ് പത്മിനിയുടെ ജീവിതം. രോഗിയായ ഭര്‍ത്താവ് ചെല്ലപ്പന്റെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ വേണ്ടിയാണു പത്മിനി ലോട്ടറി വില്‍പനയ്ക്ക് ഇറങ്ങിയത്. കൂലിപ്പണിക്കാരനായ ചെല്ലപ്പന് ഹെര്‍ണിയ ബാധിച്ചു അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.

also read: ആഘോഷം ഏതുമാകട്ടെ, തട്ടുകട മോഡൽ ബാർ റെഡി! മിനി വാൻ ബാർ പോലെ ‘സെറ്റപ്പാക്കി’ പരസ്യം ചെയ്ത് ഇഷാൻ; പിടികൂടി തിരുവനന്തപുരം എക്‌സൈസ്

എന്നാല്‍ ഇതിന് പണമില്ലാതെ ചികിത്സിക്കാന്‍ കഴിയാതെ ഭര്‍ത്താവ് കിടപ്പിലായതോടെ വീട് പട്ടിണിയിലായി. അങ്ങനെയാണ് പത്മിനി 3 വര്‍ഷം മുന്‍പ് ലോട്ടറി വില്‍പന തുടങ്ങിയത്. ഭര്‍ത്താവിന്റെ ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ കുടുംബം പുലര്‍ത്താനുള്ള കഷ്ടപ്പാടിലാണ് പത്മിനി.

ഭര്‍ത്താവിന്റെ ചികിത്സ തുടരണം. ഇതിനൊപ്പം ഇളയ മകളുടെ വിവാഹം കൂടി നടത്തണം. കൂടാതെ കുടുംബം നോക്കേണ്ട ചുമതലയും പത്മിനിയുടേത്. ഇപ്പോള്‍ താന്‍ വിറ്റ ലോട്ടറിക്ക് ഒന്നാംസമ്മാനം ലഭിച്ചതോടെ 8 രൂപയോളം പത്മിനിക്ക് കമ്മീഷനായി കിട്ടും. ഇതിന്റെ ആശ്വാസത്തിലാണ് ഈ ലോട്ടറി വില്‍പ്പനക്കാരി.

Exit mobile version