ഗവര്‍ണ്ണറെ കയ്യേറ്റം ചെയ്ത സംഭവം; പ്രോട്ടോക്കോള്‍ ലംഘിച്ച ഇര്‍ഫാന്‍ ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുക്കണം; ജുഡീഷ്യല്‍ അന്വേഷണം വേണം; ആവശ്യവുമായി ബിജെപി

തൃശ്ശൂര്‍: പ്രോട്ടോക്കോള്‍ ലംഘിച്ച് വേദിയില്‍ കയറി ഗവര്‍ണ്ണറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇര്‍ഫാന്‍ ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് ബിജെപി. ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഈ ആവശ്യവുമായി രംഗത്ത് വന്നത്.

ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണ്ണര്‍ പ്രസംഗിക്കുന്ന വേദിയില്‍ അനധികൃതമായി ഇര്‍ഫാന്‍ ഹബീബ് കയറിയത് ഗുരുതരമായ പ്രോട്ടോക്കേള്‍ ലംഘനമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റ്;

പ്രോട്ടോക്കോള്‍ ലംഘിച്ച് വേദിയില്‍ കയറി ഗവര്‍ണ്ണറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇര്‍ഫാന്‍ ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണം. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണ്ണര്‍ പ്രസംഗിക്കുന്ന വേദിയില്‍ അനധികൃതമായി ഇര്‍ഫാന്‍ ഹബീബ് കയറിയത് ഗുരുതരമായ പ്രോട്ടോക്കേള്‍ ലംഘനമാണ്. വൈസ് ചാന്‍സലര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു എന്നത് ഗൗരവമേറിയ കാര്യമാണ്. ഗവര്‍ണ്ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായത് രാജ്ഭവന്‍ വൃത്തങ്ങള്‍ തന്ന വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയുമെടുത്തില്ല എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ചരിത്ര കോണ്‍ഗ്രസ്സ് വേദിയില്‍ കണ്ണൂരില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം.

Exit mobile version