കോഴിക്കോട്: കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയ മോഹന്‍ലാല്‍ ചിത്രമായ ‘എംപുരാനെ’തിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.
‘എംപുരാന്‍’ സിനിമയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പ്രേക്ഷകരാണ് അവരുടെ അഭിപ്രായങ്ങള്‍ പറയുന്നതെന്നും ഇതിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
‘കഴിഞ്ഞ രണ്ടുദിവസമായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ബിജെപിയില്‍ എന്തോ കാര്യമായ ആശയക്കുഴപ്പം ഉണ്ടെന്നാണ്. ഒരു തരത്തിലുമുള്ള ആശയക്കുഴപ്പവും പാര്‍ട്ടിക്കുള്ളില്‍ ഇല്ല.’ സുരേന്ദ്രൻ പറഞ്ഞു.
‘ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നാട്ടിലെ സിനിമകളെല്ലാം കണ്ട് അതിനെ വിലയിരുത്തുന്ന സമീപനം കേരളത്തില്‍ ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അങ്ങനെ ചെയ്യാറില്ല. എംപുരാനെ ഇങ്ങനെ വിലയിരുത്താന്‍ ബിജെപിയും തയ്യാറായിട്ടില്ല.’ എന്നും
സുരേന്ദ്രൻ പറഞ്ഞു.
