കെ സുരേന്ദ്രനെ ഇന്ന് കോടതയില്‍ ഹാജരാക്കും

നരഹത്യാ ശ്രമക്കുറ്റമാണ് കേസിലെ മുഖ്യപ്രതി ഇലന്തൂര്‍ സ്വദേശി സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതിയായ സുരേന്ദ്രനെ സന്നിധാനത്ത് 52കാരിയെ ആക്രമിച്ച കേസിലാണ് റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

നരഹത്യാ ശ്രമക്കുറ്റമാണ് കേസിലെ മുഖ്യപ്രതി ഇലന്തൂര്‍ സ്വദേശി സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്. ബിജെപി നേതാവ് വിവി രാജേഷ്, ആര്‍എസ്എസ് നേതാക്കളായ വത്സന്‍ തില്ലങ്കേരി, ആര്‍ രാജേഷ്, യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബു എന്നിവരും 52 കാരിയെ ആക്രമിച്ച കേസിലെ പ്രതികളാണ്.

Exit mobile version