എസ്‌സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്‌കീമുകള്‍ ഇനി ‘ധ്വനി കേരള’യിലൂടെ അറിയാം; സര്‍ക്കാര്‍ പദ്ധതികള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ ഫേസ്ബുക്ക് പേജ്

തിരുവനന്തപുരം: സംസ്ഥാന എസ്‌സി ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പിലാക്കുന്ന പദ്ധതികളും സ്‌കീമുകളും ഇനി ഫേസ്ബുക്കിലൂടെ അറിയാം. സര്‍ക്കാര്‍
പദ്ധതികള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് ‘ധ്വനി കേരള’ എന്ന ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നു.

സര്‍ക്കാറിന്റെ പദ്ധതികള്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതിനായാണ് ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്. പലപ്പോഴും പദ്ധതികളൊന്നും അതാത് സമയങ്ങളില്‍ ആളുകള്‍ അറിയാറില്ല. ഇത് കാരണം അര്‍ഹതയുള്ളവരിലേക്കും എത്താറില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സോഷ്യല്‍മീഡിയയിലൂടെ പദ്ധതികള്‍ അതാത് സമയം തന്നെ ജനങ്ങളെ അറിയിക്കുന്നതിന് ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്.

Exit mobile version