ശബരിമല; നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പോലീസ്

ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ മുഖാമുഖം കണ്ട് വിശദീകരണവും നല്‍കിയിരുന്നു

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എസ്പി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളിലുളള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സന്നിധാനത്ത് സംഘര്‍ഷ സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്നും, ഇന്നലെ ചില നാമ പ്രതിഷേധങ്ങള്‍ നടന്നെങ്കിലും സന്നിധാനം പൊതുവെ ശാന്തമാണെന്നും, മാസ പൂജ സമയത്തോ ചിത്തിര ആട്ട വിശേഷ സമയത്തോ കണ്ട പ്രതിഷേധങ്ങള്‍ നിലവില്‍ അവിടെയില്ലയെന്നും കാണിച്ച് റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക്  റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ മുഖാമുഖം കണ്ട് വിശദീകരണവും നല്‍കിയിരുന്നു.

Exit mobile version