ദേശീയ അവാര്‍ഡ് എന്റെ സ്വപ്നം, പക്ഷേ പൗരത്വ ഭേദഗതി നിയമത്തില്‍ ഞാന്‍ ജനങ്ങള്‍ക്കൊപ്പം; അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് തുറന്നടിച്ച് നടന്‍ ജോജു ജോര്‍ജ്

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സഖറിയ മുഹമ്മദ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയതാണ്.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് സുഡാനി ടീം ബഹിഷ്‌കരിച്ചപ്പോള്‍ ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി നടന്‍ ജോജു ജോര്‍ജ്. ദേശീയ അവാര്‍ഡ് തന്റെ സ്പ്‌നമാണെന്നാണ് ജോജു പ്രതികരിച്ചത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തില്‍ താന്‍ ജനങ്ങള്‍ക്കൊപ്പം തന്നെയെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ജോജു പറഞ്ഞു.

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സഖറിയ മുഹമ്മദ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയതാണ്. പിന്തുണ പ്രഖ്യാപിച്ച് ചിത്രത്തിലെ താരങ്ങളും രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നടി സാവിത്രി ശ്രീധരന്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. ഇതും താരം വേണ്ടെന്ന് വെച്ചു. പൗരത്വ നിയമത്തിലെ പ്രതിഷേധമാണ് താരം രേഖപ്പെടുത്തിയത്.

ചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്ണന്‍, സംവിധായകന്‍ മേജര്‍ രവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങില്‍ ചില വിജയികള്‍ക്കുള്ള പുരസ്‌കാരം മാത്രമാണ് രാഷ്ട്രപതി സമ്മാനിക്കുകയെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഫഹദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു.

Exit mobile version