‘പൗരത്വ ഭേദഗതി നിയമത്തിന് പിന്നില്‍ നാം കാണുന്നതിനും അപ്പുറത്തുള്ള ദുരൂഹതകളുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു’; കെആര്‍ മീര

കഴിഞ്ഞ ദിവസം രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ മോഡി പറഞ്ഞത് എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നാണ്

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി വന്‍ പ്രതിഷേധമാണ് നടക്കുന്നത്. നിരവധി പ്രമുഖര്‍ ഇതിനോടകം ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനു പിന്നില്‍ നാം കാണുന്നതിനും അപ്പുറത്തുള്ള ദുരൂഹതകളുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നാണ് എഴുത്തുകാരി കെആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ മോഡി പറഞ്ഞത് എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നാണ്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയിലെ തന്നെ രണ്ടാമനുമായ അമിത് ഷാ തുടക്കം മുതല്‍ പറയുന്നതാകട്ടെ രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമെന്ന്. ബോധപൂര്‍വമോ അല്ലാതെയോ ഉള്ള ഈ ആശയക്കുഴപ്പത്തില്‍നിന്നു തന്നെ പൗരത്വ ഭേദഗതി നിയമത്തിനു പിന്നില്‍ നാം കാണുന്നതിനും അപ്പുറത്തുള്ള ദുരൂഹതകളുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു എന്നാണ് കെആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും വിയോജിപ്പ് രേഖപ്പെടുത്തി കൊച്ചിയില്‍ ഇന്ന് ലോങ് മാര്‍ച്ച് നടക്കുന്നുണ്ട്. എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് ഷിപ്പ് യാര്‍ഡിലേക്കാണ് ലോങ് മാര്‍ച്ച്. രാഷ്ട്രീയ പ്രവര്‍ത്തകരും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ലോങ് മാര്‍ച്ചില്‍ പങ്കെടുക്കും.

Exit mobile version