ഭരണത്തിന്റെ അഹങ്കാരത്തില്‍ ചിലര്‍ ജനത്തെ ബുദ്ധിമുട്ടിക്കുന്നു; ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ല; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ടിക്കാറാം മീണ

തിരൂരങ്ങാടി: പൗരത്വ നിയമ ഭേദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മതനിരപേക്ഷതയാണ് ഭാരതത്തിന്റെ പൈതൃകം. എന്നാല്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ ചിലര്‍ ജനത്തെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെയുള്ള ശക്തികളെ എതിര്‍ത്ത് തോല്‍പിച്ചതാണ് നമ്മുടെ രാജ്യമെന്നും ടിക്കാറാം മീണ പറഞ്ഞു. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടിക്കാറാം മീണ.

ഭരണത്തിന്റെ അഹങ്കാരത്തില്‍ ചിലര്‍ ജനത്തെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുകയാണ്. ഡല്‍ഹിയില്‍
വിദ്യാര്‍ത്ഥികളെ വെടിവക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായി. നമ്മുടെ ഭാരതം ഇങ്ങനെയല്ല. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇങ്ങനെയല്ല എന്നും ടിക്കാറാം മീണ തിരൂരങ്ങാടിയില്‍ പറഞ്ഞു.

നമുക്ക് ശക്തമായ ഭരണഘടനയുണ്ട്. ജനാധിപത്യ പാരമ്പര്യത്തില്‍ നാം അഭിമാനിക്കുന്നു. ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ല. ഇങ്ങനെയുള്ള ശക്തികളെ തോല്‍പിച്ചതാണ് നമ്മുടെ രാജ്യം. ഇനിയും തോല്‍പിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Exit mobile version