‘ കര്‍ഷകരെ ദ്രോഹിക്കുന്ന വനപാലകരെ അടിച്ചോടിക്കണം’ ; കോഴിക്കോട് മുത്തപ്പന്‍ പുഴയില്‍ മാവോയിസ്റ്റ് സാന്നിധ്യം

കോഴിക്കോട് മുത്തപ്പന്‍ പുഴയില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. അവിടെ ആയുധ ധാരികളായ മാവോയിസ്റ്റുകള്‍ എത്തിയതായാണ് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മുത്തപ്പന്‍ പുഴയില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. അവിടെ ആയുധ ധാരികളായ മാവോയിസ്റ്റുകള്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.

ഏഴ് പേരടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘം മുത്തപ്പന്‍പുഴ അങ്ങാടിയില്‍ എത്തിയതായാണ് വിവരം. നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം പ്രദേശത്തെത്തി. അതില്‍ നാല് പേര്‍ ജനങ്ങളോട് സംസാരിക്കുകയും പ്രദേശത്തെ ചായക്കടയില്‍ നിന്നും ചായ കുടിക്കുകയും ചെയ്തു. രണ്ടുപേര്‍ പുഴയില്‍ കാത്തുനില്‍ക്കുകയായിരുന്നു.

മുത്തപ്പന്‍ പുഴയിലെ കര്‍ഷക സമരത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയാണ് സംഘം മടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. സാധാരണ മാവോയിസ്റ്റുകള്‍ പതിക്കുന്ന പോസ്റ്ററില്‍ നിന്നും വ്യത്യസ്തമായിരുന്നു പ്രദേശത്ത് സംഘം ഒട്ടിച്ച പോസ്റ്ററുകള്‍.

വെള്ളവും, കാടും, ഭൂമിയും മനുഷ്യരുടേതാണെന്നും കൃഷിഭൂമിയില്‍ ജണ്ട കെട്ടി കര്‍ഷകരെ ദ്രോഹിക്കുന്ന വനപാലകരെ നാട്ടില്‍ നിന്നും അടിച്ചോടിക്കണമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version