പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്. ഇപ്പോഴിതാ ഈ പ്രശ്നത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന് ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ നിന്ന് കൈയ്യടിയും പോലീസ് സംരക്ഷണവും കിട്ടുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലടക്കുന്ന ദുരധികാര രൂപങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയാല്‍ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പാണ് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഒരു ശരാശരി മലയാളിയുടെ സംശയങ്ങള്‍
—————————–ശരിയാണ്, മത വിശ്വാസത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ നിന്നും കയ്യടികിട്ടും. പോലീസ് സംരക്ഷണവും ഉറപ്പ്. എന്നാല്‍ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ UAPA ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയാല്‍ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്.രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍.ഇതില്‍ ആരുടെ കൂടെയായിരിക്കണം നമ്മള്?