നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, നാം രാജ്യം ഏല്‍പ്പിച്ചവര്‍ അത് കുട്ടിച്ചോറാക്കാന്‍ പോകുകയാണ്; ലിജോ ജോസ് പെല്ലിശ്ശേരി

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്.

കോഴിക്കോട്: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചോദ്യം ചെയ്ത് രംഗത്തിറങ്ങിയ ജാമിയ വിദ്യാര്‍ത്ഥികളെ തല്ലിചതച്ച സംഭവത്തില്‍ നിരവധി മലയാള സിനിമാ താരങ്ങളാണ് രംഗത്ത് വന്നത്. രൂക്ഷ വിമര്‍ശനങ്ങളാണ് താരങ്ങള്‍ നടത്തിയത്. എന്നാല്‍ ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് വന്നിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്. ‘നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്. നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കാന്‍ പോകുകയാണ്. ഒരു രണ്ടാം ബാബ്‌രി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല’,- എന്നാണ് ലിജോ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനു മുന്‍പ് നിയമത്തോട് ‘നോ’ പറഞ്ഞ മുഖ്യമന്ത്രിക്ക് അഭിനന്ദനം നല്‍കി കുറിപ്പ് പങ്കുവെച്ചിരുന്നു.

നിയമത്തിനെതിരെയുള്ള പ്രക്ഷോഭകരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ലിജോയുടെ പ്രതികരണം. നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് നടത്തിയ അക്രമത്തിനെതിരെയും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Exit mobile version