മാമാങ്കം വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവം; പോലീസ് അന്വേഷണം തുടങ്ങി

റിലീസ് ചെയ്ത് മൂന്നാം ദിവസം മാമാങ്കം എന്ന സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. ഇതോടെ സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് പോലീസ്.

കൊച്ചി: റിലീസ് ചെയ്ത് മൂന്നാം ദിവസം മാമാങ്കം എന്ന സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. ഇതോടെ സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് പോലീസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് നല്‍കിയ പരാതിയിലാണ് കേസ്.

കഴിഞ്ഞ ദിവസം രാത്രിയാണ് സിനിമക്കെതിരായ നീക്കം അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധിയില്‍പ്പെട്ടിരുന്നത്. ഗോവിന്ദ് എന്ന പ്രൊഫൈല്‍ നെയിം ഉള്ളയാളാണ് ടെലഗ്രാമില്‍ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇയാളെ പ്രധാന പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡൗണ്‍ ലോഡ് ചെയ്ത എല്ലാവരും കേസില്‍ പ്രതികളാകുമെന്നും സെന്‍ട്രല്‍ പോലീസ് അറയിച്ചിട്ടുണ്ട്. ഗുരുതരമായ പകര്‍പ്പവകാശ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഇതു സംബന്ധമായ ഓഡിയോ ക്ലിപ്പും ഫോണ്‍ നമ്പറും പോാലീസിന് ലഭിച്ചിട്ടുണ്ട്. സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സെന്‍ട്രല്‍ സിഐ ക്കാണ് അന്വേഷണ ചുമതല.

Exit mobile version