ആശ്വാസം: ചാവക്കാട് നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി: കുട്ടിയെ കിട്ടിയത് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് നിന്ന്

തൃശ്ശൂര്‍: ചാവക്കാട് മുതുവട്ടൂരില്‍ നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി.
അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ രാമനെയാണ് ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ക്ഷേത്രത്തിനടുത്ത് ഐനിപുള്ളി ചുള്ളിപ്പറമ്പില്‍ രാം മോഹന്റെ മകന് രാമനെ(11)യാണ് കാണാതായത്. പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്.

കുട്ടിയെ കാണാതായത് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. ശനിയാഴ്ച സ്‌കൂളില്‍ നിന്നും പരീക്ഷ കഴിഞ്ഞ് വീട്ടില്‍ വന്നതിനു ശേഷമായിരുന്നു വിദ്യാര്‍ഥിയെ കാണാതായത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Exit mobile version