ചാവക്കാട് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; പരീക്ഷ കഴിഞ്ഞ് കളിയ്ക്കാന്‍ പോയ കുട്ടി തിരിച്ചെത്തിയിട്ടില്ല

തൃശ്ശൂര്‍: ചാവക്കാട് മുതുവട്ടൂരില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ക്ഷേത്രത്തിനടുത്ത് ഐനിപുള്ളി ചുള്ളിപ്പറമ്പില്‍ രാം മോഹന്റെ മകന് രാമനെ(11)യാണ് കാണാതായത്.

പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച സ്‌കൂളില്‍ നിന്നും പരീക്ഷ കഴിഞ്ഞ് വീട്ടില്‍ വന്നതിനു ശേഷമാണ് വിദ്യാര്‍ഥിയെ കാണാതായത്. വൈകിട്ട് കളിയ്ക്കാന്‍ പോയ കുട്ടി തിരിച്ചുവന്നിട്ടില്ല.

Exit mobile version