ഈ രാജ്യത്ത് നിങ്ങൾ ആരെയാണ് ഭായി അധികാര ഗർവ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത്; കേന്ദ്രത്തിനോട് എഴുത്തുകാരൻ ബെന്യാമിൻ

benyamin

കൊച്ചി: പൗരത്വ ഭേദഗതി ബിൽ അംഗീകരിച്ച് നിയമമായതിനെ എതിർത്ത് രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ആളിക്കത്തുന്നതിനിടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ ബെന്യാമിൻ. പൗരത്വ ഭേദഗതിക്കെതിരെ ജനങ്ങൾ ഒന്നടങ്കം രംഗത്തെത്തിയിട്ടും അനക്കമില്ലാത്ത കേന്ദ്ര സർക്കാരിനെ വിമർശിക്കുകയാണ് ബെന്യാമിൻ. സമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ ധാരാളം പ്രമുഖർ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരുന്നു.

ധീരമായി മരണം വരിച്ചവന്റെ പേരല്ല ഹിറ്റ്ലർ എന്നത്, ഭീരുവിനെ പോലെ ആത്മഹത്യ ചെയ്തവന്റെ പേരാണത്. ആ ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം എന്ന് ബെന്യാമിൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ബെന്യാമിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം: ധീരമായി മരണം വരിച്ചവന്റെ പേരല്ല ഹിറ്റ്ലർ എന്നത്, ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തവന്റെ പേരാണത്. ആ ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം. അമ്പേ പരാജപ്പെട്ടുപോയ ഒരായുധം. ഈ രാജ്യത്ത് നിങ്ങൾ ആരെയാണ് ഭായി അധികാര ഗർവ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത്.

Exit mobile version