എംഐ ഷാനവാസിന്റെ കബറടക്കം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കൊച്ചി: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എംപിയുമായ എംഐ ഷാനവാസിന്റെ കബറടക്കം ഇന്ന് നടക്കും. രാവിലെ 10,30 ന് കലൂര്‍ തോട്ടത്തുംപടി ഖബര്‍സ്ഥാനില്‍ ആണ് ചടങ്ങുകള്‍ നടക്കുന്നത്.

ബുധനാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം. ഇന്നലെ പൊതു ദര്‍ശനത്തിനു ശേഷം രാത്രി ഒന്‍പതു മണിയോടെ മൃതദേഹം എറണാകുളം നോര്‍ത്തിലെ വസതിയിലേയ്ക്കു മാറ്റി.

Exit mobile version