വിലയില്‍ സഡന്‍ ബ്രേക്ക്; മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് കുറഞ്ഞത് 40 രൂപ, വര്‍ധിക്കുന്ന ഉള്ളി വിലയില്‍ നേരിയ ആശ്വാസം

ഇപ്പോള്‍ നൂറു രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കൊച്ചി: ദിനംപ്രതി കുതിച്ചുയരുന്ന ഉള്ളി വിലയ്ക്ക് നേരിയ ആശ്വാസം. സഡന്‍ ബ്രേക്ക് കണക്കെ മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞു. വരും ദിവസങ്ങളിലും വില കുറയുമെന്ന കണക്കു കൂട്ടലിലാണ് വ്യാപാരികളും. ഇതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന പ്രതീക്ഷയും വ്യാപാരികള്‍ക്ക് ഉണ്ട്. ഇപ്പോള്‍ നൂറു രൂപയിലാണ് വ്യാപാരം നടക്കുന്നത്.

പുനെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ പൊടുന്നനെ മാറ്റമുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് അറുപത് രൂപയിലെത്തുമെന്ന് കച്ചവടക്കാരും പറയുന്നു. കച്ചവടക്കാരെ മാത്രമല്ല, അനുബന്ധ വ്യവസായികളെയും വിലക്കയറ്റം നന്നായി വലച്ചു.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉള്ളി ഇറക്കുമതി ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ ഉള്ളി കൂടി എത്തുന്നതോടെ വില എത്രയും വേഗം സാധാരണനിലയില്‍ എത്തുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍.

Exit mobile version