കുതിച്ചുയരുന്ന ഉള്ളി വില വര്‍ധന തടയാന്‍ ഹൈക്കോടതി ഇടപെടല്‍ വേണം; ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി, ഇന്ന് പരിഗണിക്കും

എറണാകുളത്തെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിരുന്ന അഡ്വ. മനു റോയി ആണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കൊച്ചി: ഉള്ളിവില ദിനം പ്രതി കുതിച്ചു കയറുകയാണ്. വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരുകള്‍ക്കും സാധിക്കുന്നില്ല. എന്നാല്‍ ഉള്ളി വില സാധാരണക്കാരന്റെ ബഡ്ജറ്റിനെ തന്നെയാണ് താളം തെറ്റിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉള്ളിവില വര്‍ധന തടയാന്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വില വര്‍ധന തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കര്‍ശന നിര്‍ദ്ദശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിലോ അസംബ്ലിയിലോ വില വര്‍ധന ചര്‍ച്ച ചെയ്യുന്നില്ലെന്നും വിലക്കയറ്റം സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എറണാകുളത്തെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിരുന്ന അഡ്വ. മനു റോയി ആണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Exit mobile version