പ്രശസ്ത ശാസ്ത്രജ്ഞന്‍ പ്രൊഫ. എംവി ജോര്‍ജ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞന്‍ മണപ്പുറത്ത് പ്രൊഫസര്‍ എംവി ജോര്‍ജ് അന്തരിച്ചു. മൃതദേഹം ഇന്നു 8.30 ന് നന്തന്‍കോട് ജറുസലം മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 10.15 ന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം 11.30ന് നെട്ടയം മലമുകള്‍ സെമിത്തേരിയില്‍ ശവസംസ്‌കാരം നടക്കും.

91 വയസ്സായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനും ഐഐടി കാണ്‍പൂര്‍ രസതന്ത്ര വിഭാഗം മേധാവിയും കൂടിയായിരുന്നു എംവി ജോര്‍ജ്. പ്രകാശ രസതന്ത്ര മേഖലയില്‍ നിസ്തുല സംഭാവനങ്ങള്‍ നല്‍കിയ ജോര്‍ജ് പാപ്പനംകോട് റീജനല്‍ റിസര്‍ച് ലബോറട്ടറിയില്‍ പ്രകാശ രസതന്ത്ര ഗവേഷണത്തിനായി പ്രത്യേക വിഭാഗം ആരംഭിച്ചിരുന്നു.

കൊല്ലം സ്വദേശികളായ പരേതരായ എംഒ വര്‍ഗീസിന്റെയും സാറാമ്മ മാമ്മന്റെയും മകനാണ്. എംവി തോമസ് (ചെന്നൈ), റവ.ഡോ എംവി ഏബ്രഹാം (കോട്ടയം), ഡോ എംവി മാത്യു (ഷിക്കാഗോ), പരേതയായ തങ്കമ്മ ജേക്കബ് എന്നിവരാണ് സഹോദരങ്ങള്‍.

Exit mobile version