ദേഹത്ത് മുഴുവന്‍ മുള്ളുകളും കറുത്ത പുള്ളിയും; കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് അപൂര്‍വ്വയിനം ‘മുള്ളന്‍പന്നി മത്സ്യം’

കാഞ്ഞങ്ങാട്: കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് മുള്ളന്‍പന്നിയുടെ രൂപത്തിലുള്ള അപൂര്‍വ്വ മത്സ്യം. കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് ഈ അപൂര്‍വ്വയിനം മത്സ്യം കുടുങ്ങിയത്.

ഒരു മുള്ളന്‍പന്നിയുടെ രൂപത്തില്‍ ദേഹത്ത് മുഴുവന്‍ മുള്ളുകളും കറുത്ത പുള്ളികളുമുള്ള മത്സ്യത്തെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടിയത്. ഈ മത്സ്യത്തിന് കൂര്‍ത്തപല്ലുകള്‍ ഉണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു. തങ്ങള്‍ ആദ്യമായാണ് ഇത്തരമൊരു മത്സ്യത്തെ കാണുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി.

മീനിന്റെ വായയില്‍ ഇട്ടുകൊടുത്ത സാധനങ്ങള്‍ ഇത് നിമിഷങ്ങള്‍ക്കുള്ളിലാണ് കടിച്ചുമുറിച്ചത്. ഭക്ഷ്യയോഗ്യമായ മത്സ്യമാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ഇതിനെ തിരിച്ച്
കടലിലേക്ക് തന്നെ വിടുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

Exit mobile version