പ്രകാശം 2019-20; ഡോ പിവി പ്രകാശ് ബാബു അനുസ്മരണ കവിതാലാപന പ്രസംഗ മത്സരം; കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

തൃശ്ശൂര്‍: ശ്രീ കേരള വര്‍മ്മ കോളേജ് മലയാള വിഭാഗം മേധാവിയായിരുന്ന ഡോ പിവി പ്രകാശ് ബാബു അനുസ്മരണ പരിപാടി ‘പ്രകാശം 2019-20’ ന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം കവിതാലാപനം, മലയാളം പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തുന്നു. ഡിസംബര്‍ 17ചൊവ്വാഴ്ച രാവിലെ 9.00മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം.

ഓരോ ഇനത്തിലും ഒരു കോളേജില്‍ നിന്നും 2പേര്‍ക്ക് വീതം പങ്കെടുക്കാവുന്നതാണ്. 5 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കണം പ്രസംഗം. വിഷയം മത്സര സമയത്ത് നല്‍കുന്നതായിരിക്കും. മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.

കവിതാലാപനവും 5മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കണം. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 5000 രൂപ സമ്മാനമായി ലഭിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 15ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ 9747939516, 8606936119, 9207841039 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

ഡോക്ടര്‍ പിവി പ്രകാശ് ബാബു അനുസ്മരണ പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക് 1.30ന് റിട്ട പ്രൊഫസറും തിരക്കഥാകൃത്തുമായ ഡോ സിജി രാജേന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തും. എഴുത്തുകാരന്‍ എസ് ഹരീഷ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വൈകീട്ട് 6 മണിക്ക് നാടകാവതരണം ഉണ്ടായിരിക്കുന്നതാണ്.

Exit mobile version