ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷാ ഉദ്യോസ്ഥരെ പിന്‍വലിച്ചു; പ്രതികാര നടപടിയെന്ന് വിമര്‍ശനം

കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷയാണ് പിന്‍വലിച്ചത്. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സുരക്ഷാ അവലോകന സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സായുധ പോലീസ് ക്യാമ്പിലെ 4 പോലീസുകാരായിരുന്നു സുരക്ഷ ചുമതലയ്ക്കായി കെമാല്‍ പാഷയ്ക്ക് അനുവദിച്ചിരുന്നത്. ഈ നാലു പേരേയും ആഭ്യന്തര വകുപ്പ് പിന്‍വലിക്കുകയാണെന്ന അറിയിപ്പ് കഴിഞ്ഞ ദിവസമാണ് കെമാല്‍ പാഷയ്ക്ക് ലഭിച്ചത്. അദ്ദേഹം ശനിയാഴ്ച തന്നെ തനിക്കൊപ്പമുള്ള ഉദ്യോഗസ്ഥരെ റിലീവ് ചെയ്യുകയും ചെയ്തു.

സുരക്ഷ പിന്‍വലിച്ചു തന്നെ നിശ്ശബ്ദനാക്കാന്‍ കഴിയില്ലെന്നും വിമര്‍ശിക്കേണ്ടിടത്തു ഇനിയും അത് തുടരുമെന്നും കെമാല്‍ പാഷ പ്രതികരിച്ചു. ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിരമിച്ച ശേഷവും ജസ്റ്റിസിന് സായുധ പോലീസിന്റെ ഏര്‍പ്പെടുത്തിയിരുന്നു.

Exit mobile version