പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി വ്യാജ ഹെല്‍മെറ്റ് വില്‍പന; തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി വ്യാജ ഹെല്‍മെറ്റ് വില്‍പന. ഗുണനിലവാരമില്ലാത്ത വ്യാജ ഹെല്‍മറ്റ് വില്‍പന നടത്തിയതിന് തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍.

പിടിയിലായവര്‍ ആന്ധ്രാ സ്വദേശികളാണ്. ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ് വിറ്റതിനാണ് ഇവരെ പിടിച്ചത്.യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹെല്‍മറ്റായിരുന്ന വില്‍പ്പന നടത്തിയത്.

തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്. തിരുവനന്തപുരത്ത് പരിശോധന തുടരുകയാണ്.

Exit mobile version