ശരവേഗത്തില്‍ ഉയര്‍ന്ന് സവാള വില; 300 ടണ്‍ സംസ്ഥാനം ആവശ്യപ്പെട്ടു, വിലക്കയറ്റം പരിഹരിക്കാന്‍ നടപടിയെടുത്തതായി ഭക്ഷ്യവകുപ്പ് മന്ത്രി

എത്ര കിട്ടുമെന്നോ വില എത്രയെന്നോ വ്യക്തമായിട്ടില്ല.

പത്തനംതിട്ട: കുതിച്ചുയരുന്ന സവാള വിലയില്‍ പരിഹാരം കണ്ടെത്താന്‍ നടപടി സ്വീകരിച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍. വിദേശത്ത് നിന്ന് എത്തുന്ന സവാളയില്‍ 300 ടണ്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. കൂടാതെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ ഹോര്‍ട്ടി കോര്‍പ്പ് ഇടപെടുന്നുണ്ടെന്നും അരി വില കൂടിയിട്ടില്ലെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു മാസത്തേക്ക് 300 ടണ്‍ സവാളയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആഴ്ചയില്‍ 75 ടണ്‍ വീതം വാങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ക്രിസ്മസ് വിപണിയില്‍ കൂടുതല്‍ ആവശ്യം വരുമെന്നതിനാല്‍ പിന്നീട് രണ്ടുമാസത്തേക്കുള്ളത് ഒന്നിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും മന്ത്രി പറയുന്നു.

എത്ര കിട്ടുമെന്നോ വില എത്രയെന്നോ വ്യക്തമായിട്ടില്ല. വിദേശ സവാള സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ വഴി വില കുറച്ചു വില്‍ക്കുന്നതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പങ്കുവെച്ചു. .

Exit mobile version