കൂടുതല്‍ തുക നല്‍കണമെന്ന് കരാറുകാരന്‍; ശബരിമല അന്നദാനത്തെയും ‘കുഴപ്പിച്ച്’ ഉള്ളി വില, ആശങ്ക

ദിവസവും 25,000ത്തിലധികം സ്വാമിമാര്‍ക്കാണ് ദേവസ്വം ബോര്‍ഡ് ഭക്ഷണം നല്‍കുന്നത്.

പമ്പ: ഉള്ളിയുടെയും സാവളയുടെയും വില ദിനം പ്രതി വര്‍ധിച്ചു വരികയാണ്, വില 100 കടന്നു. ഇതോടെ ഹോട്ടുകളില്‍ നിന്ന് ഉള്ളി വിഭവങ്ങളും വെട്ടിമാറ്റി കഴിഞ്ഞു. ഉള്ളി വില ശബരിമല അന്നദാനത്തെയും ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ അധികൃതരെ അലട്ടുന്നത്. ദിവസവും 25,000ത്തിലധികം സ്വാമിമാര്‍ക്കാണ് ദേവസ്വം ബോര്‍ഡ് ഭക്ഷണം നല്‍കുന്നത്.

ഉള്ളിയുടെയും മറ്റും വിലവര്‍ധനയെ തുടര്‍ന്ന് പച്ചക്കറിക്ക് കൂടുതല്‍ തുക വേണമെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടതായി അധികൃതര്‍ പറയുന്നു. ഇത്തവണ തീര്‍ത്ഥാടകരുടെ വരവ് കൂടിയതോടെ അന്നദാനത്തിനും തിരക്കേറിയതായി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

’24 മണിക്കൂറും ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകര്‍ക്കായി ഭക്ഷണം ഒരുക്കുന്നു, ആളുകളില്‍ നിന്ന് സംഭാവന വാങ്ങിയാണ് അന്നദാനം നടത്തുന്നത്, ഉള്ളിയുടെയും സവാളയുടെയും വില നൂറ് രൂപയ്ക്ക് മുകളില്‍ എത്തിയതോടെ ഭക്ഷണമൊരുക്കാന്‍ ചിലവേറുകയാണ്, പമ്പയില്‍ നിന്നും ട്രാക്ടറില്‍ പച്ചക്കറി സന്നിധാനത്ത് എത്തുമ്പോള്‍ തീവിലയാകും’ ഭക്ഷണശാല നടത്തിപ്പുകാരന്‍ സുജാതന്‍ പറയുന്നു.

Exit mobile version