ഇത് കോട്ടയത്തെ ലുലുമാള്‍ അല്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് ലുലുഗ്രൂപ്പ്

കോട്ടയം നാഗമ്പടത്തുള്ള ഗ്രീന്‍പാര്‍ക്ക് യൂസഫലി വാങ്ങിയെന്നും ഇവിടെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കും എന്നുമായിരുന്നു പ്രചാരണം

കൊച്ചി: ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ലുലുമാള്‍ കോട്ടയത്തും പ്രവര്‍ത്തനം ആരംഭിക്കുന്നെന്ന വാര്‍ത്തകള്‍ തള്ളി ലുലുഗ്രൂപ്പ് അധികൃതര്‍.

കോട്ടയം നാഗമ്പടത്തുള്ള ഗ്രീന്‍പാര്‍ക്ക് യൂസഫലി വാങ്ങിയെന്നും ഇവിടെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കും എന്നുമായിരുന്നു ചിത്രങ്ങള്‍ സഹിതമുള്ള പ്രചാരണം. അഞ്ചു നില കെട്ടിടമാണ് നിര്‍മിക്കുന്നതെന്നും അഞ്ചു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശത്തില്‍ പറയുന്നു.

ഇതിനൊപ്പം കെട്ടിടത്തിന്റെ മാതൃക എന്ന വ്യാജേനയുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. ഇത് പലരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

Exit mobile version