ശബരിമലയില്‍ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കും? ഭക്തരെയും പ്രതിഷേധക്കാരെയും പോലീസുകാര്‍ എങ്ങനെ തിരിച്ചറിയും ; വിശദീകരണം തേടി ഹൈക്കോടതി

പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി

കൊച്ചി: ശബരിമലയില്‍ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധമാകുമെന്നും ഭക്തരെയും പ്രതിഷേധക്കാരെയും പോലീസുകാര്‍ എങ്ങനെയാണ് തിരിച്ചറിയുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടു. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

ശബരിമലയിലെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പോലീസ് ഭാഗിക ഇളവ് അനുവദിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം അവിടെ വിരിവയ്ക്കാനോ രാത്രി സമയം താമസിക്കാനോ അനുമതിയില്ല.

Exit mobile version