കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സമൂഹം ഇത് കാണുന്നുണ്ട്; മോഡേൺ സേവ് ദ ഡേറ്റിന് എതിരെ കേരളാ പോലീസ്; സദാചാര പോലീസ് ആകേണ്ടെന്ന് ജനങ്ങൾ

കൊച്ചി: സോഷ്യൽമീഡിയയിൽ വൈറലാകുന്ന സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾക്ക് എതിരെ കേരളാ പോലീസ്. സദാചാരത്തെ മുൻനിർത്തി ഔദ്യോഗിക പേജിലൂടെ സേവ് ദ ഡേറ്റ് ചിത്രീകരണത്തെ വിമർശിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് പോലീസ് ഇപ്പോൾ. സേവ് ദ ഡേറ്റ് ആയിക്കോളൂ… കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സമൂഹം ഇത് കാണുന്നുണ്ടെന്നായിരുന്നു പോലീസ് മീഡിയ സെല്ലിന്റെ ഫേസ്ബുക്ക് പേജിൽ ഗ്രാഫിക് കാർഡ് ഡിസൈൻ ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളാ പോലീസ്, കേരളാ പോലീസ് ചീഫ് എന്നീ ടാഗും പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.

അതേസമയം, കേരളാ പോലീസിന്റെ പോസ്റ്റർ വന്ന് നിമിഷങ്ങൾക്കകം അതേറ്റെടുത്ത ജനങ്ങൾ വലിയ വിമർശനമാണ് ഉയർത്തുന്നത്. കേരളാ പോലീസിന്റേത് സദാചാര പോലീസിങ്ങാണെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. കേരളത്തിന്റെ സദാചാരം പോലീസിന്റെ കൈകളിൽ ഭദ്രമാണെന്ന ട്രോൾ കമന്റുകളും എത്തിയിട്ടുണ്ട്.

അതേസമയം, കമന്റ് ബോക് ലാത്തി കൊണ്ട് ബൈക്ക് യാത്രികനെ എറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തെ അപലപിക്കാനും ചിലർ ഉപയോഗപ്പെടുത്തുന്നുണ്ട്. എങ്കിലും പോസ്റ്റ് പിൻവലിക്കാനോ കൂടുതൽ വിശീകരണത്തിനോ പോലീസ് മുതിർന്നിട്ടില്ല.

ആദ്യം കമന്റുകൾക്ക് മറുപടി നൽകാൻ പോലീസ് ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം പോസ്റ്റ് വിവാദമായതോടെ പിൻവലിഞ്ഞു.

Exit mobile version