രണ്ടാഴ്ചക്കിടെ മല കയറിയത് എട്ട് ലക്ഷം അയ്യപ്പന്‍മാര്‍; ശബരിമലയിലെ വരുമാനം 39 കോടി കവിഞ്ഞു

കഴിഞ്ഞതവണ ഈ സമയത്ത് ലഭിച്ചിരുന്നത് 21 കോടി രൂപയായിരുന്നു

ശബരിമല: മണ്ഡലകാലം തുടങ്ങി 12 ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ശബരിമലയിലെ വരുമാനം 39 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ റെക്കോര്‍ഡ് വരുമാനമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. രണ്ടാഴ്ച്ചക്കിടയില്‍ ശബരിമലയില്‍ എത്തിയത് എട്ട് ലക്ഷം ഭക്തര്‍മാരാണെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ശബരിമലയില്‍ സംഘര്‍ഷാവസ്ഥ ഇല്ലാത്തതിനാല്‍ തന്നെ ഭക്തരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വഴിപാടിലും നടവരവിലുമുള്‍പ്പെടെയുള്ള വര്‍ധനവിലും പ്രകടമാണ്. ശബരിമലയിലെ ആദ്യ രണ്ടാഴ്ചയിലെ വരുമാനം 39.68 കോടി രൂപയാണ്. അരവണയിലൂടെ മാത്രം ലഭിച്ചത് 15.47 കോടി രൂപയാണ്.

2.5 കോടി രൂപ അപ്പം വില്‍പ്പനയിലൂടെയും കാണിക്ക ഇനത്തില്‍ 13.76 കോടിയും ഇത്തവണ ലഭിച്ചു. കഴിഞ്ഞതവണ ഈ സമയത്ത് ലഭിച്ചിരുന്നത് 21 കോടി രൂപയായിരുന്നു.

Exit mobile version