പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

ഇവരില്‍ നിന്നും പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ ഒരു കോടി പത്തുലക്ഷം രൂപ വരുമെന്നാണ് അധികൃതര്‍ പറയുന്നത്

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണം കടത്താന്‍ ശ്രമം. പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് രണ്ട് പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്.

പിടിയിലായവരുടെ പക്കല്‍ മൂന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതര്‍ ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചുവെന്ന നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്.

ഇവരില്‍ നിന്നും പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ ഒരു കോടി പത്തുലക്ഷം രൂപ വരുമെന്നാണ് അധികൃതര്‍ പറയുന്നത്. അബുദാബിയില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണം അടിവസ്ത്രത്തിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താനാണ് ഇവര്‍ ശ്രമിച്ചത്.

Exit mobile version