തൃശ്ശൂരില്‍ രണ്ട് വാഹനാപകടം; നാല് മരണം

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം. വാണിയംപാറയിലും പെരിഞ്ഞനത്തുമാണ് വാഹനാപകടങ്ങളുണ്ടായത്. വാണിയംപാറയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് രണ്ടുപേര്‍ മരിച്ചു. പെരിഞ്ഞനത്ത് സ്‌കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്.

വാണിയംപാറയില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തില്‍ വീണ് തൃപ്പൂണിത്തുറ ഏലൂര്‍ സ്വദേശികളായ ഷീല, ഭര്‍ത്താവ് ഡെന്നി ജോര്‍ജ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ദക്ഷിണ മേഖലാ റോട്ടറി ക്ലബ്ബിന്റെ മീറ്റിങ് കഴിഞ്ഞ് വരുന്നതിനിടെ പുലര്‍ച്ചെ 2.30നായിരുന്നു അപകടമുണ്ടായത്. വാഹനം ഓടിച്ച ഡ്രൈവര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

പെരിഞ്ഞനത്ത് സ്‌കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ ആലുവ സ്വദേശിയായ ശ്രീമോന്‍ (15), ദില്‍ജിത്ത് (20) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2.40ന് ദേശീയ പാതയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version