വയനാടിന്റെ വികസന നായകന്‍ ഇനി ഓര്‍മ്മ! രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധങ്ങള്‍ കാത്ത് സൂക്ഷിച്ച ജനപ്രിയന്‍; എംഐ ഷാനവാസിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സഹപ്രവര്‍ത്തകര്‍

2009ല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് മത്സരിക്കുന്നതിനായി ചുരം കയറിയെത്തിയതോടെയാണ് എംഐ ഷാനവാസ് എന്ന പൊതുപ്രവര്‍ത്തകന്റെ ജീവിതം പുതിയൊരു വഴിത്തിരിവില്‍ എത്തി.

വയനാട്; എംപി എംഐ ഷാനവാസ് ഇനി ഓര്‍മ്മ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കേരളത്തിലെ ഉയര്‍ന്ന രാഷ്ട്രീയ സ്ഥാനങ്ങളിലെത്തി. ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനും നയിക്കാനും അദ്ദേഹത്തെ കൊണ്ട് സാധിച്ചു.

2009ല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് മത്സരിക്കുന്നതിനായി ചുരം കയറിയെത്തിയതോടെയാണ് എംഐ ഷാനവാസ് എന്ന പൊതുപ്രവര്‍ത്തകന്റെ ജീവിതം പുതിയൊരു വഴിത്തിരിവില്‍ എത്തി.

പലപ്പോഴും വിജയിച്ച് കയറാന്‍ എളുപ്പമല്ലാത്ത ഇടതുകോട്ടകളില്‍ മത്സരിച്ച് അഞ്ചോളം പരാജയപ്പെട്ടിരുന്ന ഷാനവാസ് 2009ല്‍ തന്റെ രാഷ്ട്രീയജീവിതത്തിന്റെ തെളിര്‍മയാര്‍ന്ന ശൈലിക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു വയനാട് മണ്ഡലത്തിലെ സീറ്റ്. എക്കാലത്തും കോണ്‍ഗ്രസിനൊപ്പം നിന്നിട്ടുള്ള മണ്ഡലം അപ്രാവശ്യം ഷാനവാസിന് സമ്മാനിച്ചതാവട്ടെ റെക്കോര്‍ഡ് ഭൂരിപക്ഷം.

വയനാടിന്റെ വികസന നായകന്‍
1,53,439 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് അന്ന് ഷാനവാസിന് ലഭിച്ചത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശ്രദ്ധേയരായ എം പിമാരില്‍ ഒരാളായി പേരുചാര്‍ത്തിയ ഷാനവാസ് വയനാടിന്റെയും പൊതുവായതുമായ ഒരുപാട് വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കാലാവധി തീരുന്നതിന് മുമ്പെ അദ്ദേഹം രോഗബാധിതനായെങ്കിലും ചികിത്സകള്‍ക്ക് ശേഷം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരികയും 2014ല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരിക്കല്‍ കൂടി മത്സരിച്ചുവിജയിക്കുകയും ചെയ്തു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വികസനകാര്യങ്ങളില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി ഷാനവാസ് സജീവമായി ഇടപെടല്‍ നടത്തിയിട്ടുണ്ട്.

1056 കോടി രൂപയുടെ വികസനമാണ് ആദ്യ അഞ്ചു വര്‍ഷം കൊണ്ട് ഷാനവാസ് വയനാട് മണ്ഡലത്തിലെത്തിച്ചത്. വികസനപ്രവര്‍ത്തനങ്ങളുടെ പിന്‍ബലം അവകാശപ്പെട്ട് തന്നെ രണ്ടാംവട്ടം മത്സരത്തിനിറങ്ങുമ്പോള്‍ രാഷ്ട്രീയപ്രതിയോഗികള്‍ തൊടുത്തുവിട്ട കുപ്രചരണങ്ങള്‍ ഒട്ടും ചെറുതായിരുന്നില്ല. എന്നാല്‍ മണ്ഡലത്തില്‍ നടത്തിയ വികസനകാര്യത്തെ കുറിച്ച് തുറന്ന സംവാദത്തിന് ചില മാധ്യമങ്ങളെയടക്കം അദ്ദേഹം വെല്ലുവിളിച്ചു.

വയനാടിനെ സംബന്ധിച്ച് അദ്ദേഹം നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് 100 കോടി, സ്പൈസ് ബോര്‍ഡ് മുഖേന കുരുമുളക് കര്‍ഷകരുടെ ഉന്നമനത്തിനായി 52 കോടി, കാപ്പികര്‍ഷകരുടെ കടാശ്വാസപദ്ധതിക്കായി 44 കോടി, ബി ആര്‍ ജി എഫ് പദ്ധതി പ്രകാരം 70 കോടി, മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് നാല് കോടി എന്നിങ്ങനെ പോകുന്നു അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍.

ഷാനവാസിന്റെ വേര്‍പാട് പാര്‍ട്ടിക്ക് പൊതുപ്രവര്‍ത്തന രംഗത്ത് വലിയ പ്രശ്നമാണ്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കേരളത്തിലെ ഉയര്‍ന്ന രാഷ്ട്രീയ സ്ഥാനങ്ങളിലെത്തി. ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനും നയിക്കാനും കഴിഞ്ഞു. അവസരങ്ങള്‍ ഏറ്റവും നന്നായി വിനിയോഗിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സി കാര്‍ത്തികേയന്‍ , ഷാനവാസും ,താനും ചില ഘട്ടങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോയിരുന്നു. അന്ന് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഒരു സഹോദരനെ നഷ്ടപ്പെട്ട വേദനയിലാണ് താന്‍. രാഷ്ട്രീയത്തിനപ്പുറം വളരെ അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അദ്ദേഹം. സഹപ്രവര്‍ത്തകരോട് സ്നേഹവും അടുപ്പവും കാത്ത് സൂക്ഷിക്കുന്ന പ്രകൃതക്കാരന്‍.- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓര്‍ക്കുന്നു.

കോണ്‍ഗ്രസിന് അംഗസംഖ്യ കുറഞ്ഞ കാലത്ത് പാര്‍ലമെന്‍നറില്‍ ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ കാത്ത് സൂക്ഷിച്ച് കൊണ്ട് പാര്‍ലമെന്റില്‍ അങ്ങേയറ്റം പ്രയത്നിച്ചു.അനാരോഗ്യം വേട്ടയാടുന്ന കാലത്തും അത് ഒരിക്കലും കടമയെയും പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാകാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും സുധീരന്‍ പറഞ്ഞു

പാര്‍ട്ടിയില്‍ മുതിര്‍ന്ന സഹ പ്രവര്‍ത്തകനും വര്‍ഷങ്ങളായി തെളിമയാര്‍ന്ന ആശയങ്ങളിലൂന്നി ശക്തമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലയുറപ്പിച്ച വ്യക്തിയാണ് എംഐ ഷാനവാസ് . പിന്നീട് കോണ്‍ഗ്ര്സിന്റ ഫേസായി മാറി വ്യക്തിയാണ് അദ്ദേഹം. പാര്‍ലമെന്റിലെ തന്റെ സഹപ്രവര്‍ത്തകനെന്ന നിലയില്‍ ജ്യേഷ്ഠ സഹോദരനായി പെരുമാറിയിരുന്നു.പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ വക്താവായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച ഒരു പാര്‍ലമെന്റേറിയന്‍ കൂടിയായിരുന്നു എംഐ ഷാനവാസെന്നും സഹ പ്രവര്‍ത്തകനായ കെസി വേണുഗോപാല്‍ എംപി പറഞ്ഞു.

എംഐ ഷാനവാസിന്റെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതമായിപ്പോയി. രോഗം ഭേധപ്പെട്ട് തിരിച്ചു വരുമെന്ന തന്നെയായിരുന്നു കരുതിയെതെന്നും എം ബി രാജേഷ് എംപി പറഞ്ഞു. പലപ്പോഴും എതിര്‍ ചേരിയില്‍ നിന്ന് സംസാരിക്കേണ്ടി വരികയും ചിലപ്പോഴൊക്കെ തര്‍ക്കത്തിലേര്‍പ്പെടേണ്ടിയും വന്നിട്ടുണ്ടെങ്കിലും ഒരിക്കലും വ്യക്തിപരമായ അകല്‍ച്ച ഉണ്ടായിട്ടില്ല എന്നും രാജേഷ് പറഞ്ഞു.

Exit mobile version