‘എന്റെയും അനിയന്റെയും സൈക്കിള്‍ മൂന്ന് മാസമായിട്ടും നന്നാക്കി തന്നിട്ടില്ല; സാര്‍ ഇത് ഒന്ന് ഞങ്ങള്‍ക്ക് വാങ്ങിത്തരണം’; സോഷ്യല്‍ മീഡിയയില്‍ വൈറലായി എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പരാതി

കോഴിക്കോട്: മൂന്ന് മാസമായിട്ടും തന്റെ സൈക്കില്‍ നന്നാക്കി നല്‍കാത്ത മെക്കാനിക്കിന് എതിരെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥി എഴുതിയ പരാതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ മൂന്ന് മാസം കഴിഞ്ഞിട്ടും മെക്കാനിക്ക് തിരികെ കൊടുത്തിട്ടില്ലെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐക്കാണ് ആബിന്‍ എന്ന വിദ്യാര്‍ത്ഥി പരാതി നല്‍കിയത്.

നോട്ട് ബുക്കില്‍ നിന്നും കീറിയെടുത്ത പേജിലാണ് വിദ്യാര്‍ത്ഥി പരാതി എഴുതിയത്. ഇൗ പരാധി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

അതെസമയം പരാതി ഗൗരവത്തിലെടുത്ത പോലീസ് ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. സൈക്കിള്‍ വര്‍ക്ഷോപ്പുകാരനെ വിളിച്ചുവരുത്തി പോലീസ് കാര്യം തിരക്കി. വ്യാഴാഴ്ച്ചക്കകം സൈക്കിള്‍ നന്നാക്കികൊടുക്കാമെന്ന് വര്‍ക്ഷോപ്പ് ഉടമ ഉറപ്പ് നല്‍കിയിട്ടുണ്ട്. സുഖമില്ലാത്തിനാലും മകന്റെ വിവാഹ തിരക്കും കാരണണാണ് സൈക്കിള്‍ അറ്റകുറ്റപണി നടത്താനും കഴിയാതിരുന്നതെന്ന് ഇയാള്‍ പോലീസിനെ അറിയിച്ചു.

ആബിന് നല്‍കിയ പരാതി

സര്‍,
എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്തംബര്‍ അഞ്ചാം തിയതി കൊടുത്തതാണ്. ഇതു വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങിവെച്ചിട്ടുണ്ട്. വിളിക്കുേമ്പാള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാല്‍ അടച്ചിട്ടുണ്ടാകും. വീട്ടില്‍ വേറെ ആരും ഇല്ല പോയി അന്വേഷിക്കാന്‍. അതുകൊണ്ട് സാര്‍ ഇത് ഒന്ന് ഞങ്ങള്‍ക്ക് വാങ്ങിത്തരണം.
എന്ന്

Exit mobile version