കോഴിക്കോട് വെള്ളയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; രണ്ട് കൂട്ടുകാര്‍ അറസ്റ്റില്‍, 11, 12 വയസ്സുകാരാണ് പിടിയിലായ പ്രതികള്‍

കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് കൂട്ടുകാര്‍ അറസ്റ്റില്‍. 11, 12 വയസ്സുകാരാണ് പിടിയിലായ പ്രതികള്‍. പ്രതികളായ കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്ത് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.

കോഴിക്കോട് വെള്ളയിലെ തീരപ്രദേശത്തെ ഒരു കോളനിയില്‍ മൂന്നു മാസം മുന്‍പാണ് പീഡനം നടന്നത്. രക്ഷിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷം കൂട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നു.

പീഢന വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചെങ്കിലും അവര്‍ ഇത് കാര്യമാക്കിയില്ല. മൂന്നു ദിവസം മുന്‍പ് വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ വിഷയം വീണ്ടും ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.

തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്നതായി വ്യക്തമാവുകയായിരുന്നു.

സംഭവത്തില്‍ വീട്ടുകാരില്‍ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണം തുടങ്ങുകയുമായിരുന്നു. കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.

Exit mobile version