തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്കൂളുകളുടേയും അറ്റകുറ്റ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തദ്ദേശമന്ത്രി എസി മൊയിതീന്. പഞ്ചായത്തുകള്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയെറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
തൊഴിലുറപ്പ് തൊഴിലാളികളെ ശുചീകരണത്തിന് ഉപയോഗപ്പെടുത്താമെന്നും ബാത്ത് റൂമുകള്‍ ഇല്ലാത്തിടത്ത് അടിയന്തിരമായി ബാത്ത് റൂം നിര്‍മിക്കാനും മന്ത്രി നിര്‍ദേശം നല്കി. തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍ ഫണ്ടില്‍ നിന്നോ പണം ഉപയോഗിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. സ്കൂളിലെ വൃത്തിഹീനമായ അന്തരീക്ഷത്തെ കുറിച്ച് ഷഹലയുടെ സഹപാഠികള്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി.