ജന്മദിനത്തില്‍ മാലയിടും: ശബരിമലയില്‍ പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ ഐജി ഓഫിസില്‍

കൊച്ചി: ഇത്തവണയും ശബരിമലയില്‍ പോകുമെന്ന് ആക്ടിവിസ്റ്റ് രഹന ഫാത്തിമ. ശബരിമലയില്‍ പോകുന്നതിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രഹന കൊച്ചി ഐജി ഓഫിസിലെത്തി.

ഇത്തവണ ശബരിമലയ്ക്ക് പോകാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പോലീസ് തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.

ജന്മദിനമായ 26ന് മാലയിടാനാണ് ഉദ്ദേശിക്കുന്നത്. നിയമമനുസരിച്ചാണ് താന്‍ശബരിമലയ്ക്കു പോകുന്നതെന്നും അതിനുള്ള അവകാശമുണ്ടെന്നും രഹന പറഞ്ഞു. കഴിഞ്ഞതവണ പോയതും നേരായ വഴിയിലൂടെ തന്നെയാണെന്നും രഹന ഫാത്തിമ കൂട്ടിച്ചേര്‍ത്തു. നിയമലംഘനം നടത്തിയിട്ടില്ലെന്നും രഹന പറഞ്ഞു.

Exit mobile version