ഡോക്ടര്‍ എന്ന വ്യാജേന ഐടി ഉദ്യോഗസ്ഥന്റെ ഒപ്പം താമസിച്ച് പണം തട്ടി; യുവതി പിടിയില്‍

ബ്രിട്ടനില്‍ ഗവേഷണം നടത്തുന്ന ഡോക്ടര്‍ എന്ന വ്യാജേനയാണ് യുവതി പുറമേരി സ്വദേശിയും ബംഗളുരുവില്‍ സോഫ്റ്റ് വയര്‍ ഉദ്യോഗസ്ഥയാണ് വഞ്ചിച്ച് പണം തട്ടിയത്

നാദാപുരം: കോഴിക്കോടില്‍ ഐടി ഉദ്യോഗസ്ഥനെ പറ്റിച്ച് കൂടെക്കഴിഞ്ഞ് പണം തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കൊച്ചി വെണ്ണല സ്വദേശിനി തുണ്ടിപ്പറമ്പില്‍ സന്ധ്യ(37) ആണ് അറസ്റ്റിലായത്. ബ്രിട്ടനില്‍ ഗവേഷണം നടത്തുന്ന ഡോക്ടര്‍ എന്ന വ്യാജേനയാണ് യുവതി പുറമേരി സ്വദേശിയും ബംഗളുരുവില്‍ സോഫ്റ്റ് വയര്‍ ഉദ്യോഗസ്ഥയാണ് വഞ്ചിച്ച് പണം തട്ടിയത്.

കഴിഞ്ഞ ആറ് വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയാണ് യുവതിയെ യുവാവ് സന്ധ്യയെ പരിചയപ്പെടുന്നത്. ഡോ പവിത്ര എന്ന പേരാണ് ഫെയ്‌സ്ബുക്കില്‍ ഉള്ളത്. ഇരുവരുമായുള്ള സൗഹൃദം പ്രണയത്തിലാവുകയും ഒപ്പം താമാസിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് കഴിഞ്ഞു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംഡി പൂര്‍ത്തിയാക്കിയതാണെന്നും ഇപ്പോള്‍ ബ്രിട്ടനില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണെന്നുമാണ് പവിത്ര യുവാവിനെ വിശ്വസിപ്പിച്ചത്.

അതേസമയം യുവാവ് പലതവണ വിവാഹ അഭ്യാര്‍ത്ഥന നടത്തിയെങ്കിലും ഗവേഷണത്തിനു ശേഷം വിവാഹം മതി എന്നായിരുന്നു യുവതിയുടെ തീരുമാനം. ഈ സമയം യുവതി തനിക്ക് രക്തജന്യ രോഗം ബാധിച്ചതയും ചികിത്സയ്ക്ക് പണം വേണമെന്നും പറഞ്ഞ് യുവാവില്‍ നിന്ന് പലപ്പോഴായി പണം വാങ്ങി. ശേഷം തന്റെ പിതാവ് ഐടി ഉദ്യോഗസ്ഥനുമായി വിവാഹത്തിന് സമ്മതിക്കില്ലെന്നും ഒരു ഡോക്ടറെയാണ് തന്റെ വരനായി തിരഞ്ഞെടുക്കു എന്ന് യുവതി യുവാവിനോട് പറഞ്ഞു.

എന്നാല്‍ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ തട്ടിപ്പ് വിവരം പുറം ലോകമറിയുന്നത്. മുന്നാറില്‍ ഒരു സ്‌കൂളില്‍ സംഗീത അധ്യാപികയായി ജോലി ചെയ്യുകയാണ് യുവതി. പവിത്ര വിവാഹമോചിതയാണെന്ന് പോലീസ് അറിയിച്ചു. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു.

Exit mobile version