വധുവിന്റെ തലയില്‍ നിന്ന് പൂമാല മോഷ്ടിച്ച് കുരങ്ങന്‍; പൂവ് പൊട്ടിച്ച് കുരങ്ങന് നല്‍കി വരനും, കൗതുകം നിറച്ച് വീഡിയോ

വധു തലയില്‍ ചൂടിയ പൂവ് എടുക്കാന്‍ ശ്രമിക്കുകയാണ് കുട്ടി കുരങ്ങന്‍

കൊച്ചി: കുരങ്ങന്റെ കൈയില്‍ പൂ മാല കിട്ടിയാല്‍ എങ്ങനെ ഇരിക്കും..? ഈ ചോദ്യം കാലാ കാലങ്ങളായി നമുക്ക് ഇടയില്‍ ഉണ്ട്. ഇപ്പോള്‍ ഈ വാക്കുകളെ ശരിവെയ്ക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഒരു കല്യാണ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് കുരങ്ങന്റെ അപ്രതീക്ഷിത വരവ്.

വധു തലയില്‍ ചൂടിയ പൂവ് എടുക്കാന്‍ ശ്രമിക്കുകയാണ് കുട്ടി കുരങ്ങന്‍. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കുരങ്ങന്‍ വന്ന് വധുവിന്റെ തലയില്‍ നിന്നും പൂവ് എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യമൊക്കെ പതുങ്ങിനിന്നെങ്കിലും പൂവെടുക്കാതെ പോകാന്‍ കുരങ്ങന്‍ തയ്യാറായില്ല.

വധുവിന്റെ തലയിലെ പൂവില്‍ കയറിപ്പിടിച്ച കുരങ്ങന്‍ പിന്നീട് അതും കൊണ്ടാണ് പോയത്. പൂവിനോടുള്ള സ്‌നേഹം കണ്ട വരന്‍ ഒടുവില്‍ യുവതിയുടെ തലയില്‍ നിന്ന് പൂമാല പൊട്ടിച്ച് കുരങ്ങന് നല്‍കുകയായിരുന്നു. ഈ സമയം വധു പേടിച്ച് നില്‍ക്കുന്നതും ഈ വീഡിയോയില്‍ കാണാം.

Exit mobile version