അടിയന്തിര ശസ്ത്രക്രിയയ്ക്കായി നവജാത ശിശുവിനെ അമൃത ആശുപത്രിയിലെത്തിച്ചു

കൊച്ചി: അടിയന്തിര ചികിത്സയ്ക്കായി കോഴിക്കോട് നിന്നും പുറപ്പെട്ട നവജാത ശിശുവിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ശസ്ത്രക്രിയ ഉടന്‍ ആരംഭിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞുമായി ആംബുലന്‍സ് പുറപ്പെട്ടത്.

38 ദിവസം പ്രായമായ മുഹമ്മദ് ഷിഹാബെന്ന കുഞ്ഞിനാണ് കൈയ് ലോ തെറാക്‌സ് എന്ന അപൂര്‍വ്വ രോഗം പിടിപ്പെട്ടത്. കുഞ്ഞ് കഴിക്കുന്ന മുലപ്പാല്‍ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂര്‍വ്വ രോഗമാണിത്.

ആംബുലന്‍സിന് വഴിയൊരുക്കാന്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, ട്രാഫിക്ക് പോലീസും ഗതാഗതം നിയന്ത്രിച്ചാണ് ആംബുലന്‍സ് കടത്തിവിട്ടത്.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിരമായി ആരോഗ്യമന്ത്രി ഇടപെട്ടതിന്റെ ഫലമായാണ് റോഡ് വഴി അതിവേഗം കൊച്ചിയില്‍ എത്തിച്ച് ഓപ്പറേഷന് സൗകര്യം ഒരുക്കിയത്.

Exit mobile version