കൊച്ചി: വാളയാര്‍ കേസില്‍ പി സുബ്രഹ്മണ്യത്തെ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. കേസില്‍ വീഴ്ച വരുത്തിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെ മാറ്റിയാണ് നിയമനം. അപേക്ഷ ക്ഷണിക്കാതെ പഴയ പാനലില്‍നിന്നാണ് പുതിയ നിയമനം.
വാളയാര്‍ കേസിലെ വീഴ്ചയെ തുടര്‍ന്ന് ലത ജയരാജിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് പുതിയ പ്രോസിക്യൂട്ടര്‍.
വാളയാര്‍ കേസില്‍ പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാന്‍ കാരണം പ്രോസിക്യൂട്ടറുടെ ഭാഗത്തെ വീഴ്ചയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.