വാളയാര്‍ കേസ്; സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, പ്രതികള്‍ക്ക് നോട്ടീസ് അയച്ചു, മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി

വിഷയത്തിലെ സര്‍ക്കാര്‍ വാദവും കോടതി കേള്‍ക്കും.

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. മറുപടി വന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വാളയാര്‍ കേസില്‍ തുടരന്വേഷണം വേണം, പുനര്‍വിചാരണ വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ഇന്ന് അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയായിരുന്നു. വിഷയത്തിലെ സര്‍ക്കാര്‍ വാദവും കോടതി കേള്‍ക്കും.

പോലീസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അപ്പീലില്‍ സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സമ്മതിച്ചിട്ടുമുണ്ട്.

Exit mobile version